ആലപ്പാട് അഴീക്കൽ മാത്തിശ്ശേരി കോളനിയിലേക്കുള്ള പൈപ്പുപൊട്ടി ജലം റോഡിലേക്കൊഴുകുന്നു
Posted On
date_range Updated On
date_range പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; പരാതി നൽകിയിട്ടും നടപടിയില്ല
ഓച്ചിറ: ആലപ്പാട് അഴീക്കലിൽ പൈപ്പ് പൊട്ടി റോഡിലൂടെ കുടിവെള്ളം ഒഴുകുന്നു. ഒരാഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. അഴീക്കൽ അഞ്ചാം വാർഡിൽ മാത്തിശ്ശേരി കോളനിയിലേക്കുള്ള പൈപ്പാണ് പൊട്ടിയത്. ഇതുമൂലം മിക്ക വീടുകളിലും കുടിവെള്ളം കിട്ടുന്നില്ല.
പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവർക്ക് ജീവനക്കാരുടെ അനാസ്ഥ വലിയ ദുരിതമുണ്ടാക്കുന്നു. വാട്ടർ അതോറിറ്റി ഓവർസിയർ മുതൽ എക്സിക്യൂട്ടിവ് എൻജിനീയർക്ക് വരെ പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് കോളനിവാസികൾ പറയുന്നു. ജീവനക്കാർ അനാസ്ഥ കാണിക്കുകയാണെന്ന് പഞ്ചായത്തംഗം പ്രജിത് വാമനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.