അഴീക്കലിൽ കടലിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് പെല്ലറ്റുകൾ നിറഞ്ഞ ചാക്കുകൾ ലോറിയിൽ കയറ്റുന്നു
ഓച്ചിറ: മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടയിനിൽ നിന്ന് വീണ 92 ചാക്ക് പ്ലാസ്റ്റിക്ല്‍ പെല്ലറ്റുകൾ അഴിക്കൽ ബീച്ചിനടുത്ത് കരയ്ക്കടിഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് അഴീക്കൽ കണ്ണാടിശ്ശേരിൽ ശ്രകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് ചാക്കുകൾ ഒഴുകിയെത്താൻ തുടങ്ങിയത്. ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപെട്ടതിനെതുടന്ന് ഓച്ചിറ പൊലീസിൽ അറിയിക്കുകയായിരുന്നു.
കൊല്ലം തീരത്ത് കണ്ടെയ്നർ അടിഞ്ഞപ്പോൾ ചാക്ക് പൊട്ടി വ്യാപകമായി പ്ലാസ്റ്റിക് പെല്ലറ്റുകൾ തീരത്തടിഞ്ഞിരുന്നു. കൂടുതൽ ചാക്കുകൾ ഒഴുകി എത്തുമെന്നാണ് കണക്കാക്കുന്നത്. കരാർ കമ്പനി അധികൃതരെത്തി ചാക്കുകൾ ലോറിയിൽ കയറ്റി കൊല്ലം തുറമുഖത്തെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.