Posted On
date_range Updated On
date_range മുളകുപൊടി കണ്ണിൽ സ്പ്രേ ചെയ്ത് മോഷണം; യുവാവ് അറസ്റ്റിൽ
ഓച്ചിറ: ഉറങ്ങിക്കിടക്കുന്നവരുടെ കണ്ണിൽ കുരുമുളകുപൊടി സ്പ്രേ ചെയ്ത് മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
അഴീക്കൽ കൊച്ചുപറമ്പിൽ അരുൺ ഷാജി (21) ആണ് അറസ്റ്റിലായത്.
ഒരു മാസം മുമ്പ് രാത്രി ദേശീയപാതയിൽ ചങ്ങൻകുളങ്ങരക്ക് സമീപം ലോറി പാർക്ക് ചെയ്തിട്ട് ഉറങ്ങിയ ലോറിത്തൊഴിലാളികളുടെ കണ്ണിൽ കുരുമുളകുപൊടി സ്പ്രേ ചെയ്തശേഷം മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.