Posted On
date_range Updated On
date_range യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു
ഓച്ചിറ: അഴീക്കൽ കുരിശ്ശടിക്ക് സമീപം യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് യുവാവിന് വെട്ടേറ്റു. അഴീക്കൽ കടവത്ത് ഷാംജിക്കാണ് (28) വെട്ടേറ്റത്. അഴീക്കൽ വടക്കേവീട്ടിൽ ഷിജിനും ഷാംജിയും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളും നടന്നിരുന്നു. നാട്ടുകാരിടപെട്ട് ഇരുവരെയും ശാന്തരാക്കി മടക്കി അയച്ചു.
തുടർന്ന് വീട്ടിലേക്ക് പോയ ഷിജിൻ വാളുമായി തിരികെയെത്തി ഷാംജിയെ വെട്ടുകയായിരുന്നു. തുടർന്ന് ഇയാൾ വാളുമായി ബന്ധുവിെൻറ കാറിൽ രക്ഷപ്പെട്ടു. തലക്ക് വെട്ടേറ്റ ഷാംജിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഓച്ചിറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.