Posted On
date_range Updated On
date_range ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു
ഓച്ചിറ: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു നശിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ ആലപ്പാട്, ശ്രായിക്കാടിനു സമീപമാണ് സംഭവം. ശ്രായിക്കാട് സാധുപുരത്ത് വിപിൻ ( 25), ഭാര്യ ദിവ്യ ( 23) എന്നിവർ സഞ്ചരിച്ചിരുന്ന കെ.എൽ. 34 ജി 4498 നമ്പർ കാറിനാണ് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കാർ റോഡിന്‍റെ വശത്തേക്ക് ഒതുക്കി. പുറത്തിറങ്ങി വിപിൻ ബോണറ്റ് തുറന്നു നോക്കുമ്പോൾ തീ പിടർന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ ഓഫിസർ അനന്തു, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.