അഭിലാഷ്
Posted On
date_range Updated On
date_range മാതാവിനെ ചവിട്ടി വീഴ്ത്തിയ മകന്‍ അറസ്റ്റില്‍
ഓച്ചിറ: ഭാര്യയെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന മാതാവിനെ ചവിട്ടി വീഴ്ത്തിയ മകന്‍ പിടിയില്‍. ഓച്ചിറ ചങ്ങന്‍കുളങ്ങര മാമ്പ്ര പടീറ്റതില്‍ വീട്ടില്‍ വിഷ്ണു എന്ന അഭിലാഷാണ് (30) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിക്കുന്ന ഇയാള്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് നിത്യസംഭവമായിരുന്നു. ബുധനാഴ്ച മദ്യപിച്ചെത്തിയ അഭിലാഷ് ഭാര്യയെ മര്‍ദിച്ചു.
ഇത് തടയാന്‍ ശ്രമിച്ച മാതാവ് ഉഷയെ ഇയാൾ ചവിട്ടി വീഴ്ത്തുകയായിരുന്നു. ചവിട്ടേറ്റ് നിലത്ത് വീണ ഉഷയെ രക്തസ്രാവത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓച്ചിറ ഇന്‍സ്പക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.