Posted On
date_range Updated On
date_range ദിവസം അഞ്ചായി, മത്സ്യതൊഴിലാളിയെ കണ്ടെത്താനായില്ല
ഓച്ചിറ: ആലപ്പാട് അഴീക്കൽ ഹാർബറിൽനിന്നും മൽസ്യബന്ധനത്തിന് പോയ വള്ളത്തിൽനിന്ന് വീണ് കാണാതായ അഴീക്കൽ നികത്തിൽ (തെക്കടുത്ത് ) രാഹുലിനെ (കണ്ണൻ - 32) ദിവസം അഞ്ചായിട്ടും കണ്ടെത്താനായില്ല. അഴീക്കൽ കരയോഗങ്ങളുടെ അഭ്യർഥന പ്രകാരം മൽസ്യതൊഴിലാളികൾ യാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണ്.
ദേവീപ്രസാദം എന്ന ഇൻബോർഡ് വള്ളത്തിലെ മൽസ്യതൊഴിലാളിയാണ് അഴീക്കൽ ഹാർബറിൽനിന്ന് 13 നോട്ടിക്കൽ അകലെ വല കോരി നിൽക്കേ അപകടത്തിൽ പെട്ടത്. കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെന്‍റും തിരച്ചിൽ നടത്തുന്നുണ്ട്.
കാലാവസ്ഥയിലെ മാറ്റം തിരച്ചിൽ അസാധ്യമാക്കിയിരിക്കുകയാണ്. അമ്മയും ഭാര്യയും രണ്ടു കുരുന്നുകളുമടങ്ങിയ കുടുബത്തിന്‍റെ അത്താണിയായിരുന്നു രാഹുൽ. തെരച്ചിലിന് നേവിയുടെ സഹായം വേണമെന്നാണ് മൽസ്യതൊഴിലാളികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.