Posted On
date_range Updated On
date_range അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ശാസ്ത്രീയ ബോധവത്കരണം അനിവാര്യം -കെ.കെ. ശൈലജ
ഓച്ചിറ: അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശാസ്ത്രീയ ബോധവത്കരണം അനിവാര്യമാണന്ന് എ.ഐ.ഡി.ഡബ്ല്യു.എ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഓച്ചിറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിശ്വാസത്തിന് കമ്യൂണിസ്റ്റുകാർ എതിരല്ല.
എന്നാൽ വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അവർ പറഞ്ഞു. എ.ഐ.ഡി.ഡബ്ല്യു.എ ജില്ല പ്രസിഡന്‍റ് എസ്. ഗീതാകുമാരി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, എസ്. സുദേവൻ, എ.എം. ആരിഫ് എം.പി, സൂസൻ കോടി, സുബൈദ ഇസഹാഖ്, സബിദാബീഗം, പി. അയിഷാപോറ്റി, പി. ലീലാമ്മ, ഷാഹിദാ കമാൽ, പ്രസന്നാ ഏണസ്റ്റ്, ടി. ഗീനാകുമാരി, സി. രാധാമണി, ബിന്ദു ശിവൻ എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.