Posted On
date_range Updated On
date_range യാത്രക്കാരിയോട് മോശം പെരുമാറ്റം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
ഓച്ചിറ: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൃഷ്ണപുരം ഞക്കനാല്‍ അലീന മന്‍സിലില്‍ സായിപ്പ് എന്ന അന്‍സറിനെയാണ് (45) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
14 ന് ഉച്ചക്ക് 12.30 നാണ് സംഭവം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രഗോപുരത്തിന് സമീപത്തുനിന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയ സ്ത്രീയെ കടന്നുപിടിക്കുകയും തുടര്‍ന്ന്, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.