പറമ്പിൽനിന്ന് കണ്ടെടുത്ത സ്വർണവും പണവും
Posted On
date_range Updated On
date_range 'നിധി' കുഴിച്ചിട്ട സ്ഥലം മറന്ന് വീട്ടമ്മ, പറമ്പ് കിളച്ച് പൊലീസ് കണ്ടെടുത്തു
ഓച്ചിറ: കള്ളന്മാരെ ഭയന്ന് വീട്ടമ്മ വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട 20 പവൻ സ്വർണാഭരണം, 15,000 രൂപ, ഐ.ഡി കാർഡുകൾ പൊലീസ് കണ്ടെത്തി ഉടമക്ക് നൽകി. ഓച്ചിറ ചങ്ങൻകുളങ്ങര കൊയ്പ്പള്ളി മഠത്തിൽ അജിതകുമാരി (63) കഴിഞ്ഞ ഒക്ടോബറിൽ ഭർത്താവ് രാമവർമ തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് സ്വർണവും പണവും കുഴിച്ചിട്ടത്.
മാസങ്ങൾ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു. പറമ്പ് കിളച്ച് സ്വർണവും പണവും കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കഴിഞ്ഞദിവസം വിഷയം വാർഡംഗം ആനേത്ത് സന്തോഷുമൊത്ത് ഓച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ പി.ആർ.ഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവർ ചേർന്ന് പറമ്പിന്‍റെ പല ഭാഗങ്ങളും കിളച്ചുനോക്കി സ്വർണം കണ്ടെടുത്തു. സ്വർണവും പണവും വീട്ടമ്മക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.