അതുൽ
Posted On
date_range Updated On
date_range ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
ഓച്ചിറ: കൊലപാതകശ്രമം, കവർച്ച, അക്രമം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.ഓച്ചിറ മഠത്തിൽക്കാരാഴ്മ കൃഷ്ണവിലാസത്തിൽ അലുവ അതുൽ (26) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്റ്റേഷനിലെ കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയെ ഓച്ചിറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.15 ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കലക്ടർ കാപ്പ ചുമത്തി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.