കൃഷ്ണൻകുട്ടി
Posted On
date_range Updated On
date_range പത്തു വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
ഓച്ചിറ (കൊല്ലം): പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. ഓച്ചിറ മേമന സ്വദേശി കൃഷ്ണൻകുട്ടി (67) ആണ് അറസ്റ്റിലായത്.
കുട്ടിയുടെ മാതാവ് ജീവിച്ചിരിപ്പില്ല. പിതാവ് ജോലിക്കുപോകുന്ന സമയം നോക്കി വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐ വേണു, ധനീഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.