Posted On
date_range Updated On
date_range നാശോന്മുഖമായ ജങ്കാർ ലേലത്തിൽ വിറ്റു; പഞ്ചായത്തിന് കിട്ടിയത് 36 ലക്ഷം
ഓച്ചിറ (കൊല്ലം): സുനാമി ദുരന്തത്തെ തുടർന്ന് ആയിരംതെങ്ങ് - അഴീക്കൽ ഭാഗത്ത് സൗജന്യമായി സർവിസ് നടത്തിയിരുന്ന ജങ്കാർ എം.ബി. കനക് ആലപ്പാട് ഗ്രാമപഞ്ചായത്ത് ലേലത്തിൽ വിറ്റു. കേന്ദ്ര സർക്കാറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സിയുടെ നേതൃത്തത്തിൽ നടന്ന ലേലത്തിൽ കെ.കെ ട്രെയിഡിങ് എന്ന കമ്പനിയാണ് 36 ലക്ഷം രൂപക്ക് ലേലത്തിൽ പിടിച്ചത്.
ആയിരം തെങ്ങ് പാലം വന്നതോടുകൂടി പലകടവുകളിലും കെട്ടിയിട്ടിരിക്കുകയായിരുന്നു ജങ്കാർ. നാശോന്മുഖമായ ജങ്കാർ ലേലത്തിൽ പോയത് പഞ്ചായത്തിന് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.