കാപ്പ ചുമത്തിയ പ്രതിയെ സെൻട്രൽ ജയിലിൽ അടച്ചു

ഓച്ചിറ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ക്ലാപ്പന വരവിള തറയിൽ തെക്കതിൽ ഇജാസിനെ (37) കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ഓച്ചിറ, കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിലായി അക്രമം, കൊലപാതക ശ്രമം, കവർച്ച കേസുകളിലിൽ പ്രതിയാണ്. കലക്ടർ കാപ്പ ചുമത്തിയ ഇയാൾ കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്ത് സബ്ജയിലിൽ കഴിയവെയാണ് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ അടച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.