സീറ്റൊഴിവ്

കൊല്ലം: ജില്ലയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ 2022-23 അധ്യയനവര്‍ഷത്തിലേക്ക് ഒന്നാം ക്ലാസില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏപ്രില്‍ ഒന്നിന് ആറ്​ വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ രക്ഷിതാക്കള്‍ മേയ് 18ന് മുമ്പായി സ്‌കൂളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 0474 2799494, 2799696. അപേക്ഷ ക്ഷണിച്ചു കൊല്ലം: പട്ടികജാതി വികസന വകുപ്പി‍ൻെറ പരിധിയിലുള്ള ചാത്തന്നൂര്‍ പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലേക്കായി 18 ഒഴിവുകളുണ്ട്. പട്ടികജാതി/പട്ടികവര്‍ഗം/ജനറല്‍ വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഇത്തിക്കര ബ്ലോക്ക് പട്ടിക വികസന ഓഫിസില്‍ നല്‍കണം. ഭക്ഷണം, യൂനിഫോം, നൈറ്റ് ഡ്രസ്, ട്യൂഷന്‍ സൗകര്യം എന്നിവ സൗജന്യമാണ്. പോക്കറ്റ് മണി പ്രതിമാസം അക്കൗണ്ടില്‍ നല്‍കും. ഫോണ്‍ 8547630035.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.