സെമിനാർ

കൊല്ലം: ഗ്രാംഷി സാംസ്കാരികകേന്ദ്രം കൊല്ലം പ്രസ്​ ക്ലബിൽ സംഘടിപ്പിച്ച 'സ്റ്റാലിൻ വിശുദ്ധതയുടെ ചരിത്രവും രാഷ്ട്രീയവും' എന്ന വിഷയത്തെ മുൻനിർത്തിയുള്ള പ്രഫ. ജോസഫ്​ ആന്‍റണി ഉദ്​ഘാടനം ചെയ്തു. എം. ശ്രീകുമാർ വിഷയം അവതരിപ്പിച്ചു. പഠനകേ​ന്ദ്രം പ്രസിഡന്‍റ്​ രാധ കാക്കനാടൻ അധ്യക്ഷത വഹിച്ചു. ബി. ബിനു മോഡറേറ്റായി. ജെ. ഉദയഭാനു, പ്രഫ. വി. ശിവപ്രസാദ്​, ഷൈല കെ. ജോൺ, എസ്​. അജയകുമാർ, ആർ. ബിനുകുമാർ, ഉഷാകുമാരി എന്നിവർ സംസാരിച്ചു. ഡോ. എം.എസ്​. ജയപ്രകാശ് അനുസ്​മരണം ഇന്ന് കൊല്ലം: ചരിത്ര പണ്ഡിതനും പ്രഭാഷകനും കോളജ് പ്രഫസറുമായിരുന്ന ഡോ. എം.എസ്.​ ജയപ്രകാശിന്‍റെ ഒമ്പതാമത് ചരമവാർഷികം ചൊവ്വാഴ്ച രാവിലെ 10ന്​ ഡോ. എം.എസ്​. ജയപ്രകാശ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്‍റെ ആഭിമുഖ്യത്തിൽ കൊല്ലം ക്യൂ.എസ്​ റോഡിലെ ഫൈൻ ആർട്സ്​ ഹാളിൽ നടക്കും. അനുസ്​മരണസമ്മേളനം ഡോ.എ. നീലലോഹിതദാസ്​ ഉദ്ഘാടനം ചെയ്യും. കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എസ്​. സുവർണകുമാർ അനുസ്​മരണപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.