കൊല്ലം: കെ.സി.ബി.സി വിമൻസ് കമീഷൻ കൊല്ലം രൂപത ഘടകം അന്താരാഷ്ട്ര മാതൃദിനം ഇരവിപുരം കാരുണ്യ തീരത്തെ അമ്മമാരോടൊപ്പം ആഘോഷിച്ചു. ബിഷപ് പോൾ ആന്‍റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ നവ്യ മാതൃദിന സന്ദേശം നൽകി. വിമൻസ് കമീഷൻ രൂപത സെക്രട്ടറി വത്സല ജോയി, അൽമായ കമീഷൻ രൂപത ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, സിസ്റ്റർ എമ്മ മേരി, സിസ്റ്റർ തെരേസ, എസ്തർ ബോൾഡ്വിൻ എന്നിവർ സംസാരിച്ചു. ...kc+kw+ke.... ലോട്ടറി തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം ഇന്ന് കൊല്ലം: ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് (സി.ഐ.ടി.യു) ജില്ല സമ്മേളനം തിങ്കളാഴ്ച രാവിലെ എൻ.ജി.ഒ യൂനിയൻ ഹാളിൽ ചേരും. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന ലോട്ടറി ഏജന്‍റുമാരെയും പ്രതിഭകളെയും സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ആദരിക്കുമെന്ന് ജില്ല പ്രസിഡന്‍റ് അഡ്വ. ജി. മുരളീധരൻ, സെക്രട്ടറി വി.ഒ ഇന്ദുലാൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.