വിദ്യാജ്യോതി

പുനലൂർ: പുനലൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ അച്ചൻകോവിൽ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക് പഠന നിലവാരം മെച്ചപ്പെടുത്താൻ അവധിക്കാല പരിശീലന ക്ലാസ് ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെംബർ സാനു ധർമരാജ് നിർവഹിച്ചു. എസ്.എസ്.കെയുടെ വകയായി സ്‌കൂളിന് അഞ്ച് ടാബ് പുനലൂർ ബ്ലോക്ക് പ്രൊജക്ട് കോഓഡിനേറ്റർ ബിജു വിതരണം ചെയ്തു. വിദേശമദ്യവുമായി യുവാവ് പിടിയിൽ പുനലൂർ: ഡ്രൈഡേയിൽ വിൽക്കാനായി തെന്മല ബിവറേജസ് ഔട്ട്​ലെറ്റിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്ന പത്ത് ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ പുനലൂർ എക്സൈസ് സി.ഐ ഓഫിസ് സംഘം അറസ്റ്റ് ചെയ്തു. ഇടമൺ ഉദയഗിരി ഹരീഷ് വിലാസത്തിൽ ഹരീഷ് കുമാറാണ് പിടിയിലായത്. പ്രിവൻറീവ് ഓഫിസർമാരായ വൈ. ശിഹാബുദിൻ, ബി. പ്രദീപ് കുമാർ, വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പുനലൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് എൽ.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ മുൻമന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ബി. അനിൽമോൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.