'സമരത്തെരുവ്​'

കൊല്ലം: ഗുജറാത്തുകാരനായ എം.എൽ.എ ജിഗ്നേഷ്​ മേവാനിയെ ജനാധിപത്യവിരുദ്ധമായി അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോൺഗ്രസി‍ൻെറ നേതൃത്വത്തിൽ ഞായറാഴ്ച ​കൊല്ലം നഗരത്തിൽ സംഘടിപ്പിക്കും. വൈകീട്ട്​ മൂന്നിന്​ കൊല്ലം കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻഡ്​ പരിസരത്തുനിന്ന്​ ആരംഭിക്കുന്ന പ്രകടനം ചിന്നക്കട ബസ്​ ബേയിൽ സമാപിക്കും. തുടർന്ന്​ സമ്മേളനം യൂത്ത്​ കോൺഗ്രസ്​ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്​ ഉദ്​ഘാടനം ചെയ്യും. യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന-ജില്ല ഭാരവാഹികൾ, ജില്ലയിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ, കോൺഗ്രസ്​ നേതാക്കൾ എന്നിവർ പ​ങ്കെടുക്കുമെന്ന്​ ഷാഫി പറമ്പിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ അരുൺരാജ്​, വിഷ്ണു സുനിൽ പന്തളം, ആർ.എസ്​. അബിൽ, ഫൈസൽ കുളപ്പാടം എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.