തിരുനാൾ

കൊല്ലം: കടവൂർ സെന്റ് കസിമീർ ദൈവാലയത്തിലെ സെന്റ് ജോർജിന്റെ 27 മുതൽ മേയ് ഏഴുവരെ നടക്കും. 27ന് രാവിലെ ഏഴിന്​ ഇടവക വികാരി റവ.ഫാ. ആന്റണി ജോൺ കൊടിയേറ്റും. സമൂഹബലിക്ക് കൊല്ലം രൂപതാവികാരി ജനറൽ മൊൺ. വിൻസെന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. 30ന് വൈകീട്ട് 6.30ന് കൊല്ലം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിക്ക്​ സ്വീകരണം നൽകും. തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ വേസ്പര നടക്കും. മേയ് ഏഴിന്​ വൈകീട്ട് അഞ്ച്​ സമാപന കൃതജ്ഞത ബലിയോടുകൂടി സമാപിക്കും. വാർത്ത സമ്മേളനത്തിൽ റവ. ഫാ. ആന്റണി ജോൺ, റവ.ഫാ. ജെയ്സൺ ജോസഫ്, ഇഗ്​നേഷ്യസ് ഏലിയാസ്, ജി. മിൽട്ടൺ, ജോസ് കെ. ജോൺ ഫ്രാൻസിസ്, ഷാജി സിറിൾ, ലിജോ ജോയി എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.