ചിത്രം- കൊല്ലം: വിഷു ആഘോഷത്തിന്‍റെ ഭാഗമായി അമൃതപുരിയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വൃക്ഷതൈകൾ കൈനീട്ടമായി നൽകി. സംഗീത സംവിധായികയും പിന്നണിഗായികയുമായ ഗൗരി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അമൃതപുരി കാമ്പസിലെ വിദ്യാർഥികൾക്കായി 2500 ലേറെ വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. സ്‌കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, എൻജിനീയറിങ് ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോസിയേറ്റ് ഡീൻ ഡോ. ജ്യോതി എസ്.എൻ, സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. നാരായണൻകുട്ടി കറുപ്പത്ത്, രജിസ്ട്രാർ ഡോ. ശങ്കരൻ കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.