തേവലക്കര: കെ.എസ്.എസ്.പി.യു ചവറ ബ്ലോക്ക് വാർഷിക സമ്മേളനം ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ. ശിവപ്രസാദൻപിള്ള അധ്യക്ഷതവഹിച്ചു. ആർ. രാമചന്ദ്രൻപിള്ള, പി. ചന്ദ്രശേഖരപിള്ള, കെ. രാജേന്ദ്രൻ, കെ.ബി. പ്രസന്നചന്ദ്രബാബു, എം.സി. ഗോവിന്ദൻകുട്ടി, ആർ. മോഹനൻ, ജി. ചെല്ലപ്പൻആചാരി, എൻ. ഗോപിനാഥൻ നായർ, എസ്. വിജയധരൻപിള്ള, എൻ. അരവിന്ദാക്ഷൻനായർ, ജി. ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി. ശിവപ്രസാദൻപിള്ള (പ്രസി.), ആർ. രാമചന്ദ്രൻപിള്ള (സെക്ര.), ആർ. മോഹനൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. അപേക്ഷ ക്ഷണിച്ചു കൊല്ലം: കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡപ്രകാരം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 18ന് രാവിലെ 10.30ന് കോളജ് ഓഫിസില്‍ ഹാജരാകണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ എം.എസ് സി കെമിസ്ട്രി ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവരെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ceknply.ac.in ഫോണ്‍: 0476 2666160, 9400423081.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.