ശാസ്താംകോട്ട: മലനട ക്ഷേത്ര ഉത്സവ ദിവസം കുളത്തിൽ വീണ അഭിനന്ദ് എന്ന വിദ്യാർഥിയെ രക്ഷപ്പെടുത്തിയ പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ബിജിൻ ജോണിനെ സ്കൂൾ പി.ടി.എ കമ്മിറ്റി . കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ശ്യാമളയമ്മ വാർഡ് മെംബർ ബിനു ഐ. നായർ, പി.ടി.എ വൈസ് പ്രസിഡന്‍റ് സമീർ അർത്തിയിൽ, സ്കൂൾ പ്രിൻസിപ്പൽ ആമിനാ ബീവി, ജോൺസൺ, നാസർ മൂലത്തറ, സഹദേവൻ പിള്ള, നസീർ ചക്കുവള്ളി, എം.പി.ടി.എ അംഗങ്ങളായ സന്ധ്യ, സബീന, മാത്യു പടിപ്പുരയിൽ, നിസാം മൂലത്തറ, ഹാരിസ് തോപ്പിൽ, ടി.പി. രമണകുമാർ, സ്കൗട്ട് അധ്യാപിക അഭയ ലക്ഷ്മി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.