ഭാരവാഹികൾ

പുനലൂർ: ഭരണിക്കാവ് ശ്രീ ഭദ്രാദേവി ക്ഷേത്രം ഉപദേശകസമിതി: ദിനേശ് കുമാർ (പ്രസി.) മനോജ് കുമാർ (വൈ.പ്രസി.), ആർ. രതീഷ് (സെക്ര.), രഞ്​ജിത്ത് രാധാകൃഷ്ണൻ, സുരേഷ് കുമാർ, രാജീവ് കുമാർ, ഗോപകുമാർ, ശ്രീമോൻ, അനുപ് വിജയൻ, അനു, സി. സുരേഷ് കുമാർ, ഹർഷകുമാർ, മധു (കമ്മിറ്റി. അംഗങ്ങൾ). ഇടമണ്ണിൽ ടിപ്പറുകൾ നാശം വിതക്കുന്നു പുനലൂർ: ഇടമൺ-വട്ടപ്പട റോഡിൽ ടിപ്പറുകൾ അപകടം വരുത്തുന്നതായി പരാതി. ഇവിടുള്ള ഒരു ക്രഷർ യൂനിറ്റിലേക്ക് വ്യാഴാഴ്ച പോയ വലിയ ടിപ്പർ ഇടമൺ ഹൈസ്കൂളിന് സമീപത്തെ കുടിവെള്ള പൈപ്പ് ഇടിച്ചു തകർത്തു. എതിരെ വന്ന ഇരുചക്ര വാഹനയാത്രികർ ടിപ്പറിച്ചുണ്ടാകുമായിരുന്ന അപകടത്തിൽ നിന്ന്​ ഭാഗ്യത്തിനാണ്​ രക്ഷപ്പെട്ടത്​. റോഡ് വീതി കുറഞ്ഞതിനാൽ രണ്ട്​ ടിപ്പറുകൾ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ് റോഡിനുള്ളത്. അപകടമുണ്ടാക്കിയ ടിപ്പർ കോൺഗ്രസ് നേതാവ് അഡ്വ. എസ്.ഇ. സഞ്ജയ്‌ ഖാൻ, തെന്മല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. തെന്മല പൊലീസ് ടിപ്പർ കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച മുമ്പ് ക്രഷറിലേക്ക് പോയ ടിപ്പർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തിരുന്നു. ഇതിനെ തുടർന്ന് തെന്മല പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ടിപ്പറുകൾക്ക് ഓടുന്നതിന് നിബന്ധന തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി ടിപ്പറുകൾ ഓടുന്നതാണ് അപകടത്തിന് ഇടയാക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സമരക്കാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.