കുണ്ടറ: എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ മർദിച്ച സംഭവത്തിൽ യു.ഡി.എഫ് കുണ്ടറ നിയോജക കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ആർ.വൈ.എഫ് ജില്ല പ്രസിഡന്‍റ് ഫെബി സ്റ്റാലിൻ അധ്യക്ഷതവഹിച്ചു. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. പേരയം പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര, ഓമനക്കുട്ടൻ, സിന്ധുഗോപൻ, വിനോദ് മുളവന, ബാലകൃഷ്ണൻ, ഷാർലറ്റ്, ചെറുപുഷ്പം, ഗോൾഡിൻ ഗീബ്സ് എന്നിവർ സംസാരിച്ചു. ജനാധിപത്യ സംരക്ഷണ സദസ്സ് കുണ്ടറ: 'പണിമുടക്ക് അവകാശം തൊഴിൽ അവകാശം' മുദ്രാവാക്യം ഉയർത്തി ആക്ഷൻ കൗൺസിലിന്‍റെയും സമര സമിതിയുടെയും നേതൃത്വത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ സദസ്സ് ജില്ല സെക്രട്ടേറിയറ്റ് അംഗം ഖുശി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ രവിവർമ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ യൂനിറ്റ് കൺവീനർ എസ്. ശ്രീകുമാർ, എ.കെ. ഷീബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.