മയ്യനാട്: പണയിൽ ജങ്ഷനിലെ കോൺഗ്രസിന്‍റെ കൊടിമരം സി.പി.എമ്മുകാർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. പുതിയ കൊടിമരം സ്ഥാപിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി. ലിസ്റ്റൺ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ബി. ശങ്കരനാരായണപിള്ള, ആനന്ദ് ബ്രഹ്മാനന്ദ്, ഷെമീർ വലിയവിള, ഉമേഷ്, ജി. അജിത്, പ്രമോദ് തിലകൻ, ജോസഫ്റാഫേൽ, ആതിര രഞ്ചു, റാഫേൽ കുര്യൻ, അനന്ദു സത്യൻ, ബോബൻ, ഷൈലജ, സോഫിയ പയ്യമ്പള്ളി, ജോണി എന്നിവർ സംസാരിച്ചു. (ചിത്രം) ചാത്തന്നൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ പ്രതീകാത്മകമായി കറുപ്പ് മതിൽ കെട്ടി നടത്തി. ജില്ല കൺവീനർ ജി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ, എ. ഷുഹൈബ്, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, പ്രദീഷ്കുമാർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എം.സുന്ദരേശൻപിള്ള, ചാത്തന്നൂർ മുരളി, പാരിപ്പള്ളി വിനോദ്, രാജൻകുറുപ്പ്, ജോൺ എബ്രഹാം, വരിഞ്ഞം സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.