ഗ്രാമസഭ

കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലെ ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗം പ്ലാക്കാട് ടിങ്കു അധ്യക്ഷതവഹിച്ചു. കോഓഡിനേറ്റർ എം.ആർ. റീന, ഐ.ആർ.ടി.സി കോഓഡിനേറ്റർ ഷീന പ്രകാശ്, എൻ.ആർ.ഇ.ജി.എസ് ഓവർസിയർ ഷീന സ്റ്റാൻലി, വിഷ്ണുരാജ്, കലജദേവി, ഗിരിജ എന്നിവർ സംസാരിച്ചു. നെടുമ്പന മരംമുറി; രണ്ടുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി കണ്ണനല്ലൂർ: നെടുമ്പന ഗവ.ആയുർവേദ ആശുപത്രിയിലെ മരം മുറിയുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. കൊല്ലം സെഷൻസ് കോടതിയിലാണ് പഴങ്ങാലം സ്വദേശികളായ രണ്ടുപേർ അപേക്ഷ നൽകിയത്. ഇരുവരും മരം മുറിപ്പുകാരാണ്. കണ്ണനല്ലൂർ പൊലീസ് ഇരുവർക്കും ജാമ്യം നൽകരുതെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. മരം മുറിപ്പുകാരെ മാത്രം കരുവാക്കി പഞ്ചായത്ത് അധികൃതരെ കേസിൽനിന്ന്​ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മരം വെട്ടാനായി ഹോസ്പിറ്റലിൽ വന്നപ്പോൾ രണ്ട് ജനപ്രതിനിധികളും ഉണ്ടായിരുന്നെന്ന് വ്യക്തമായ മൊഴി പരാതിക്കാരിയായ ഹോസ്പിറ്റൽ സൂപ്രണ്ടിന്‍റെ ഉണ്ടായിട്ടും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ആരോപിക്കുന്നത്. പൊലീസിന്‍റെ അനാസ്ഥക്കെതിരെ കണ്ണനല്ലൂർ സ്റ്റേഷൻ മാർച്ചും കമീഷൻ ഓഫിസ് മാർച്ചും ഉൾപ്പടെയുള്ള ശക്തമായ സമരപരിപാടികളുമായും ഒപ്പം കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, മണ്ഡലം പ്രസിഡന്‍റുമാരായ കണ്ണനല്ലൂർ സമദ്, റോബിൻ മിയണ്ണൂർ, വാർഡ് മെംബർമാരായ ശോഭനകുമാരി, റജില ഷാജഹാൻ, ഹാഷിം, സുജ ബിജു, ശിവദാസൻ, ആരിഫാ സജീവ് എന്നിവർ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.