ബാലോത്സവം

ചടയമംഗലം: മലർവാടി ബാലസംഘം ആക്കൽ യൂനിറ്റ് 'ഒരുമയുടെ പുഞ്ചിരി' എന്ന പ്രമേയവുമായി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ആക്കൽ യൂനിറ്റ് പ്രസിഡന്റ് കബീര്‍ ജമാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. സലിം, വനിതാ വിഭാഗം പ്രസിഡന്റ് സബീന, ടീൻ ഇന്ത്യ ആക്കൽ യൂനിറ്റ് പ്രസിഡന്റ് ആദിൽ നുജൂം, സെക്രട്ടറി ഈസ, മുഹമ്മദ് ഹാഫിസ്, റസല്‍, അസ്​ലം എന്നിവര്‍ നേതൃത്വം നൽകി. സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി ചടയമംഗലം ഏരിയ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് നദ്‌വി ഉദ്ഘാടനം ചെയ്തു. കേരള യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഐ. മുഹമ്മദ് ഇർഷാദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലർവാടി ബാലസംഘം ആക്കൽ യൂനിറ്റ് പ്രസിഡന്റ് അൻഫാസ്, വൈസ് പ്രസിഡന്റ് മുഫീദ ഷാജഹാന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.