പ്രദീപ്കുമാര്‍ പാലി
Posted On
date_range Updated On
date_range വിസ തട്ടിപ്പ് കേസ് പ്രതി ലക്നൗവിൽ പിടിയിൽ
കുണ്ടറ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ കുണ്ടറ പൊലീസ് ലക്നൗവില്‍നിന്ന് പിടികൂടി. ഉത്തര്‍പ്രദേശ് അട്രോളി ഡിക്കുന്നി സ്വദേശി പ്രദീപ്കുമാര്‍ പാലി (30) ആണ് അറസ്റ്റിലായത്.
സമൂഹ മാധ്യമത്തില്‍ ഇയാള്‍ നല്‍കിയ പരസ്യം കണ്ട് ജോലിക്കായി സമീപിച്ച പടപ്പക്കര സ്വദേശി നിഥിന് തുര്‍ക്കിയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. 2017ലാണ് സംഭവം. ശാസ്താംകോട്ട ഡിവൈ.എസ്.പി. ഷെറിഫിന്റെ നിര്‍ദേശപ്രകാരം കുണ്ടറ എസ്.എച്ച്.ഒ ആര്‍. രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. നവീന്‍, സി.പി.ഒ സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.