കെ.​എ​സ്.​യു കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​സി. വി​ഷ്​​ണു​നാ​ഥി​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

കു​ണ്ട​റ​യി​ൽ വി​ഷ്​​ണു​നാ​ഥി​നാ​യി വ്യ​ത്യ​സ്​​ത പ്ര​ചാ​ര​ണം

കു​ണ്ട​റ: മു​ണ്ടു​ടു​ത്ത, ചു​രി​ദാ​റ​ണി​ഞ്ഞ, ജീ​ൻ​സി​ട്ട 'പി.​സി. വി​ഷ്ണു​നാ​ഥു'​മാ​ർ കൂ​ട്ട​ത്തോ​ടെ കു​ണ്ട​റ​യി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. കൈ​വീ​ശി​യും ഹ​സ്​​ത​ദാ​നം ന​ട​ത്തി​യും വി​ശേ​ഷ​ങ്ങ​ൾ തി​ര​ക്കി​യും അ​വ​ർ ക​ട​ന്നു​വ​ന്ന​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​ർ​ക്ക് ഒ​റി​ജി​ന​ൽ സ്ഥാ​നാ​ർ​ഥി ഏ​താ​ണെ​ന്ന് സം​ശ​യം.

കെ.​എ​സ്.​യു കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മു​ക്ക​ട​യി​ൽ വേ​റി​ട്ട പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ദൂ​ര​ക്കാ​ഴ്ച​യി​ൽ വി​ഷ്ണു​നാ​ഥെ​ന്ന് തോ​ന്നി​ക്കു​ന്ന​വി​ധ​ത്തി​ൽ മു​ഖം​മൂ​ടി​യും വ​സ്​​ത്ര​ധാ​ര​ണ​വും ന​ട​ത്തി​യാ​യി​രു​ന്നു പ്ര​ക​ട​നം.

ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് ഡി.​എ​ൽ. ദീ​ഷ്, ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റ് കൗ​ശി​ക്ക് എം.​ദാ​സ്, സു​മേ​ഷ് ദാ​സ്, ആ​ഷി​ക്ക് ബൈ​ജു, വി​നോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - variety campaigning for pc vishnunath by ksu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.