1. ഇ​ള​മ്പ​ള്ളൂ​ർ ജ​ങ്​​ഷ​നി​ൽ മ​രം വീ​ണ് ത​ക​ർ​ന്ന കാ​ർ 2. ദേ​ശീ​യ​പാ​ത​ക്ക് കു​റു​കെ വീ​ണ മ​രം ഫ​യ​ർ​ഫോ​ഴ്സ്​ മു​റി​ച്ചു​മാ​റ്റു​ന്നു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്‍മരം കടപുഴകി​ ഒരാൾക്ക്​ പരിക്ക്​

കുണ്ടറ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്‍മരം കടപുഴകി​ ഒരാൾക്ക്​ പരിക്ക്​. വാഹനമോടിച്ചിരുന്ന കോവൂര്‍ അരിനല്ലൂര്‍ ഇന്ദുഭവനില്‍ എസ്. സുരേന്ദ്രന്‍പിള്ളക്കാണ്​ പരിക്കേറ്റത്​. ഇദ്ദേഹം മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്​ച രാവിലെ 9.50 ഓടെ ഇളമ്പള്ളൂര്‍ ജങ്ഷനിലായിരുന്നു അപകടം.

ഇളമ്പള്ളൂര്‍ ക്ഷേത്രമതിൽക്കെട്ടിനോട് ചേര്‍ന്ന് നിന്ന വന്‍മരമാണ് കടപുഴകി ദേശീയപാതയിലേക്ക് വീണത്.

മുക്കട ഭാഗത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറി​െൻറ മുന്‍ഭാഗത്തേക്കാണ് മരം വീണത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കാറില്‍നിന്ന് പരിക്കേറ്റയാളെ പുറത്തെടുത്തത്.

ദേശീയപാതക്ക്​ കുറുകെ കിടന്ന മരം ഫയര്‍ഫോഴ്‌സ് മുറിച്ചുമാറ്റി. ഇലക്ട്രിക് ലൈനുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ പറ്റി.

Tags:    
News Summary - tree fell on running car one injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.