Posted On
date_range Updated On
date_range ഭാര്യയെ വെട്ടി, ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കുണ്ടറ: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ച ഭർത്താവ് സ്വയം മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പുഴ ചിറയടി നീതുഭവനിൽ നീതുമോൾക്കാണ് (28) ഗുരുതരമായി പരിക്കേറ്റത്.
ഭർത്താവ് തമിഴ്നാട് സ്വദേശി വിക്രം എന്ന് വിളിക്കുന്ന അംഗപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കുറച്ച് നാളുകളായി പിണങ്ങി കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മരംകയറ്റ തൊഴിലാളിയായ അംഗപ്പൻ കത്താൾ ഉപയോഗിച്ചാണ് വെട്ടിയത്. നീതുമോളുടെ ഒരു കൈ അറ്റ നിലയിലാണ്. ഇരുവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അംഗപ്പൻ െപാലീസ് നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.