സു​രേ​ഷ്ബാ​ബു​, ജ​യ​കു​മാ​ർ

പൊലീസുകാരനെ ആക്രമിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും കൂട്ടാളിയും റിമാന്‍ഡില്‍

കു​ണ്ട​റ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും അ​റ​സ്റ്റി​ലാ​യി.

വോ​ട്ടെ​ടു​പ്പ് ദി​വ​സം മാ​മ്പു​ഴ ഗ​വ. എ​ല്‍.​പി സ്‌​കൂ​ളി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കു​ണ്ട​റ സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ ബി​നി​ലി​നെ അ​ക്ര​മി​ച്ച കേ​സി​ൽ കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും സി.​പി.​എം കു​ണ്ട​റ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വു​മാ​യ മാ​മ്പു​ഴ മു​ക​ളു​വി​ള വീ​ട്ടി​ല്‍ സു​രേ​ഷ്ബാ​ബു(54), സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പെ​രു​മ്പു​ഴ തൃ​ക്കോ​യി​ക്ക​ൽ വി​ജ​യാ​ല​യ​ത്തി​ല്‍ ജ​യ​കു​മാ​ര്‍ (52) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വൈ​കീ​ട്ട് ആ​റി​ന് ശേ​ഷ​വും വോ​ട്ടി​ങ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ച് സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ളെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സു​രേ​ഷ്ബാ​ബു ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ മു​ഖ​ത്തി​ടി​ച്ച് പ​രി​ക്കേ​ല്‍പി​ച്ച​താ​യാ​ണ് കേ​സ്. കൂ​ടു​ത​ൽ പൊ​ലി​സ് എ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - The former panchayat president and his accomplice who attacked the policeman are in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.