ഫയര്‍മാനെ വെട്ടിയ പ്രൊബേഷന്‍ എസ്.​െഎക്ക്​ സസ്‌പെന്‍ഷന്‍

കുണ്ടറ: ഫയര്‍മാനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രൊബേഷന്‍ എസ്.ഐയെ സസ്‌പെൻഡ്​ ചെയ്തു.

പടപ്പക്കര സ്വദേശി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സ്​റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ വിനീത് വിജയനെയാണ് സസ്‌പെൻഡ്​ ചെയ്തത്. അക്രമത്തില്‍ ഫയര്‍മാന്‍ കൊടുവിള സ്വദേശി വിനോദിനാണ് പരിക്കേറ്റത്.

ഏപ്രിലിലാണ്​ സംഭവം നടന്നത്​. ഡ്യൂട്ടി കഴിഞ്ഞ് വിനോദ് കണ്ടച്ചിറയിലെ ഭാര്യവീട്ടില്‍ എത്തിയപ്പോള്‍ വിനീത് വിജയനെ വീട്ടില്‍ കണ്ടത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. കസ്​റ്റഡിയിലെടുത്ത കിളികൊല്ലൂര്‍ പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടിരുന്നെങ്കിലും വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

Tags:    
News Summary - Probation SI suspended for stabbed fireman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.