ജോ​സ​ഫ്

പോക്സോ: അധ്യാപകൻ റിമാൻഡിൽ

കുണ്ടറ: വിദ്യാർഥികളുടെ പരാതിയെതുടർന്ന് കിഴക്കേകല്ലടയിലെ എയ്ഡഡ് സ്കൂൾ അധ്യാപകനെ പോക്സോ നിയമപ്രകാരം കിഴക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ജോസഫിനെതിരെ പൂർവ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും നൽകിയ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

പ്രാഥമികാന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടതിനെതുടർന്ന് പരാതികൾ കിഴക്കേകല്ലട പൊലീസിന് കൈമാറി. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - POCSO-Teacher remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.