രാജേഷ്
Posted On
date_range Updated On
date_range പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ അക്രമിച്ചയാൾ അറസ്റ്റിൽ
കുണ്ടറ: പരാതി അന്വേഷിക്കാനെത്തിയ പൊലിസുകാരനെ അക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പെരിനാട് വെള്ളിമൺ കുന്നയ്യത്ത് വീട്ടിൽ രാജേഷ് (33) ആണ് അറസ്റ്റിലായത്. കുണ്ടറ സ്റ്റേഷനിലെ സി.പി.ഒ. കൃഷ്ണദാസിനെയാണ് (39) ഇയാൾ മർദ്ദിച്ചത്.
രാം ജ ഷിന് എതിരായ പരാതി അന്വേഷിക്കാൻ എത്തിയപ്പോൾ പൊലീസുകാരനെ മർദ്ദിക്കുകയും ബൈക്കിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും മറ്റ് പരാതികളുടെ ഫയലും കവർന്ന കേസിലാണ് അറസ്റ്റ്. എസ്.ഐ. ബാബു കുറുപ്പിൻെറ നേതൃത്വത്തിലാണ് രാജേഷിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.