ലി​ബി​ന്‍ ലോ​റ​ന്‍സ്

കാപ്പ: യുവാവ് അറസ്റ്റില്‍

കു​ണ്ട​റ: ഗു​ണ്ട​യാ​യ ക​രി​ക്കു​ഴി സ്വ​ദേ​ശി​യെ കാ​പ്പ നി​യ​മം പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. പേ​ര​യം ക​രി​ക്കു​ഴി ലി​ന്‍സി ഭ​വ​നി​ല്‍ ലി​ബി​ന്‍ ലോ​റ​ന്‍സാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. 2021ല്‍ ​വ​യോ​ധി​ക​യാ​യ സ്ത്രീ​യെ അ​പ​മാ​നി​ച്ച​തി​നും ഇ​വ​രു​ടെ മ​ക​നെ ആ​ക്ര​മി​ച്ച​തി​നും ഭ​വ​ന​ഭേ​ദ​ന​ത്തി​നും ആ​യു​ധ​നി​യ​മ പ്ര​കാ​ര​വും കേ​സെ​ടു​ത്തി​രു​ന്നു.

2022ല്‍ ​കി​ഴ​ക്കേ ക​ല്ല​ട സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ബാ​റി​ല്‍ അ​ടി​പി​ടി ന​ട​ത്തി​യ​തി​നു ഗു​ണ്ട ആ​ന്റ​ണി ദാ​സി​നും ലി​യോ പ്ലാ​സി​ഡി​നും ഒ​പ്പം വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍ പാ​ര്‍പ്പി​ക്ക​വേ വ​നി​താ പൊ​ലീ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് കി​ഴ​ക്കേ ക​ല്ല​ട സ്റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു.

2023ല്‍ ​മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രു​മാ​യു​ള്ള ഇ​ട​പാ​ടി​നെ തു​ട​ര്‍ന്ന് യു​വാ​വി​നെ എ​റ​ണാ​കു​ളം ഇ​ന്‍ഫോ​പാ​ര്‍ക്കി​ന് സ​മീ​പ​ത്തു​നി​ന്ന് കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും കു​ണ്ട​റ​യി​ലും തു​ട​ര്‍ന്ന് അ​ടൂ​ര്‍ ഗെ​സ്റ്റ് ഹൗ​സി​ലും വെ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​കു​റ്റ​ത്തി​ന് എ​റ​ണാ​കു​ളം ഇ​ന്‍ഫോ​പാ​ര്‍ക്ക് സ്റ്റേ​ഷ​നി​ലെ കേ​സി​ലെ പ്ര​തി​യാ​ണ്.

ലി​ബി​ന്റെ സ​ഹ​കു​റ്റ​വാ​ളി​ക​ളാ​യ ആ​ന്റ​ണി ദാ​സ്, ലി​യോ പ്ലാ​സി​ഡ് എ​ന്നി​വ​ര്‍ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി കു​ണ്ട​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്ന് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു മാ​സ​ത്തി​നി​ടെ ആ​റാ​മ​ത്തെ ആ​ള്‍ക്കാ​ണ് ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം കു​ണ്ട​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ആ​ന്റ​ണി ദാ​സ്, ചെ​ങ്കീ​രി ഷൈ​ജു, ലി​യോ പ്ലാ​സി​ഡ്, സം​ഗീ​ത് ലൂ​യി​സ് എ​ന്നി​വ​രെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കു​ക​യും ജി​തി​ന്‍ ജോ​ണ്‍ എ​ന്ന​യാ​ളെ ആ​റു മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - kappa charged-man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.