ചന്ദനത്തോപ്പ് ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചപ്പോൾ
Posted On
date_range Updated On
date_range ചന്ദനത്തോപ്പിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിച്ചുതുടങ്ങി
കുണ്ടറ: ചന്ദനത്തോപ്പിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിച്ചുതുടങ്ങി. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് നാളുകൾ ഏറെയായിരുന്നു.
ഇതു സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു. ചന്ദനത്തോപ്പ്, മാമൂട് ജങ്ഷനുകളുടെ ഹൈമാസ്റ്റ് ലൈറ്റുകൾ പെരിനാട് പഞ്ചായത്തിന്‍റെ പരിധിയിലാണ്. ഓട്ടോതൊഴിലാളികളും നാട്ടുകാരും പലതവണ പരാതി പറഞ്ഞെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.
സാമൂഹികപ്രവർത്തകനായ അജി കേരളപുരം പെരിനാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പെരിനാട് പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് ബാൾബുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനോടൊപ്പം പ്രകാശിപ്പിക്കുമെന്ന് പറഞ്ഞിരുന്ന മാമൂട്ടിലെ വിളക്കുമാടം ഇപ്പോഴും മിഴിയടഞ്ഞ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.