Posted On
date_range Updated On
date_range അമ്മയെയും മകനെയും വെട്ടിയ കേസിലെ പ്രതി അറസ്റ്റിൽ
കുണ്ടറ: കഞ്ചാവ് കച്ചവടത്തെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയെന്നാരോപിച്ച് അമ്മയെയും മകനെയും അക്രമിച്ച കേസിലെ പ്രതിയെ കുണ്ടറ പൊലീസ് പടികൂടി. പേരയം കാഞ്ഞിരകോട് നീരോഴുക്കിൽ സുമി നിവാസിൽ അതുൽ.ടി.വില്യംസ് ആണ് അറസ്റ്റിലായത്.
പേരയം സെൻറ് മൈക്കിൾ സ്കൂളിനു സമീപം പ്രിൻസ് ഭവനിൽ ജെസി ജോണിനും മകൻ സിന്തിളിനുമാണ് പരിക്കേറ്റത്. ഏപ്രിൽ നാലിന് രാത്രി ഒരുമണിയോടെയായിരുന്നു അക്രമണം. പള്ളിയിൽ പാതിര കുർബാനക്ക് പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. കഴുത്തിനും കൈമുട്ടിനും സിന്തിളിന് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.