സി.പി.എം പെരിനാട് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിെൻറ ഉദ്ഘാടനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം
കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഷീബക്കും കുടുംബത്തിനും ഇനി ഭീതികൂടാതെ ഉറങ്ങാം
കുണ്ടറ: തലക്കുമീതെ എപ്പോഴും വീഴാവുന്ന ദ്രവിച്ച കൂരക്ക് കീഴിൽ അന്തിയുറങ്ങിയിരുന്ന ഷീബക്കും കുടുംബത്തിനും ഇനി സുരക്ഷിതമായി ഉറങ്ങാം.
വെള്ളിമൺ വെസ്റ്റ് ഷീബാ ഭവനിൽ ഷീബക്ക് സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ കരുതൽ ഭവനപദ്ധതിയുടെ ഭാഗമായി വീട് നിർമിച്ചുനൽകി. പെരിനാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ചുമതലയിലായിരുന്നു നിർമാണം. വീടിെൻറ താക്കോൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ. ബാലഗോപാൽ കൈമാറി.
നിർമാണകമ്മിറ്റി ചെയർമാൻ എം.വി. ആൽഫ്രഡ് അധ്യക്ഷതവഹിച്ചു.
ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി. സന്തോഷ്, ബി. ബൈജു, വിശ്വനാഥൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.