കോണ്ഗ്രസ് പേരയം മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനം പ്രതിപക്ഷനേതാവ്
വി.ഡി. സതീശന് നിർവഹിക്കുന്നു
അഴിമതിപ്പെട്ടി പിണറായിയുടെ വീട്ടില് -വി.ഡി. സതീശന്
കുണ്ടറ: കേരളത്തില് ഭരണം കൈയാളുന്നവര് നടത്തുന്ന അഴിമതികളുടെ പണമെല്ലാം വന്നുവീഴുന്നത് പിണറായിയുടെ വീട്ടിലുള്ള അഴിമതിപ്പെട്ടിയിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കോണ്ഗ്രസ് പേരയം മണ്ഡലം കമ്മിറ്റി ഓഫിസ് ശിലാസ്ഥാപനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. പി.സി. വിഷ്ണുനാഥ് എം.എല്.എ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
പേരയം ജങ്ഷന് സമീപം പാര്ട്ടി വാങ്ങിയ പത്ത് സെന്റ് വസ്തുവിലാണ് കെട്ടിടം നിർമിക്കുന്നത്. വിവിധ മേഖലകളില് പ്രാഗല്ഭ്യം തെളിയിച്ച പേരയം പഞ്ചായത്ത് സ്വദേശികളായ കവയിത്രി ഫില്ലീസ് ജോസഫ്, സുജീഷ് ജോയി, ആര്. രാജീവ്, മഹത് ജെ. ജോണ്, സാം ആന്റണി, ബിനോയി ജോർജ്, ജോണ്സണ് നാവിസ് എന്നിവരെ ആദരിച്ചു.
കെ.പി.സി.സി ജനറല് സെക്രട്ടറി എം.എം. നസീര്, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, എ. ഷാനവാസ് ഖാന്, കെ.ആര്.വി. സഹജന്, ആന്റണി ജാസ്, രാജു ഡി. പണിക്കര്, കെ. ബാബുരാജന്, കുരീപ്പള്ളി സലിം, അനീഷ് പടപ്പക്കര, ജെ.എല്. ജോണ്, എ. ജോസഫ് എന്നിവര് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.