നിർമാണത്തിലിരിക്കുന്ന വീടിന്‍റെ കോൺക്രീറ്റ് തകർന്നുവീണ് ഗൃഹനാഥന് പരിക്ക്​

കു​ണ്ട​റ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഷെ​യ്​​ഡ് ത​ക​ർ​ന്ന് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. മ​ൺ​റോ​തു​രു​ത്ത് പ​ട്ടം​തു​രു​ത്ത് ഗു​രു​മ​ന്ദി​ര​ത്തി​ന് താ​ഴെ സ​ന്യ നി​വാ​സി​ൽ സ​ത്യ​ദേ​വ​ൻ (69) ആ​ണ് പ​രി​ക്കേ​റ്റ​ത്. മ​ക​ളു​ടെ വീ​ട് നി​ർ​മാ​ണം മേ​സ്​​തി​രി കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്.

ര​ണ്ടാം നി​ല​യി​ൽ വാ​ർ​ത്ത ഷെ​യ്​​ഡി​​ന്‍റെ മു​ട്ടു​ക​ൾ ഇ​ള​ക്കി​മാ​റ്റു​ന്ന ജോ​ലി​ക്കി​ടെ​യാ​ണ് ത​ക​ർ​ന്ന​ത്. സ്ലാ​ബി​ന​ടി​യി​ൽ​പെ​ട്ട ഇ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കി​ഴ​ക്കേ​ക​ല്ല​ട പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. 

Tags:    
News Summary - concrete of the house under construction collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.