സെ​യ്ത​ലി

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

കു​ണ്ട​റ: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വെ​ള്ളി​മ​ൺ ഇ​ട​ക്ക​ര സെ​റ്റി​ൽ​മെ​ന്റ് കോ​ള​നി​യി​ൽ ഷാ​ന​വാ​സി​ന്റെ മ​ക​ൻ സെ​യ്ത​ലി​യാ​ണ് (21) പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഷാ​ന​വാ​സി​നെ അ​ന്വേ​ഷി​ച്ച്​ ചെ​ന്ന ശ​ക്തി​കു​ള​ങ്ങ​ര, കു​ണ്ട​റ സ്റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സ് സം​ഘ​ത്തെ ഷാ​ന​വാ​സി​ന്റെ ഭാ​ര്യ​യും മ​ക്ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചി​രു​ന്നു.

പൊ​ലീ​സി​ന്റെ കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​നും കു​ണ്ട​റ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഒ​ളി​വി​ലാ​യി​രു​ന്ന സെ​യ്ത​ലി​യെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പി​ന്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ര​തീ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ദീ​പു പി​ള്ള, സി.​പി.​ഒ​മാ​രാ​യ റി​യാ​സ്, അ​രു​ൺ രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Accused in the case of attacking the police arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.