വെൺപാലക്കരയിലെ കാർഷികവിപണി

കാർഷികമുന്നേറ്റത്തിന് വെൺപാലക്കര മാതൃക

കൊട്ടിയം: വെൺപാലക്കര ശാരദാ വിലാസിനി വായനശാല പ്രവർത്തകർക്ക് കൃഷിയിലും മുന്നേറ്റം. വെൺപാലക്കര ഫാർമേഴ്സ് ക്ലബിലെ കൃഷിയിൽ താൽപരരായ 13 അംഗങ്ങൾ അടങ്ങുന്ന സംഘമാണ് കൃഷി നടത്തുന്നത്.

വിത്ത് ശേഖരണം മുതൽ കൃഷിവരെ ഈ സംഘത്തിെൻറ നേതൃത്വത്തിലാണ് നടത്തുന്നത്. സജിത്ത് പ്രസിഡൻറും ഷൈജു സെക്രട്ടറിയുമായ കമ്മിറ്റിയിൽ വനിത സാന്നിധ്യമായി ശെൽവിയും ജയശ്രീയുമുണ്ട്.

എല്ലാ ഞായറാഴ്ചകളിലും രാവിലെ ഏഴുമുതൽ ശാരദാവിലാസിനി വായനശാല അങ്കണത്തിൽ ഇവരുടെ പച്ചക്കറിച്ചന്ത നടക്കും. ആവശ്യക്കാർ ഏറിയതോടെ മയ്യനാട് പഞ്ചായത്തിെൻറയും കൊല്ലം കോർപറേഷ​െൻറയും വിവിധ പ്രദേശങ്ങളിൽ നിന്ന് കർഷകർക്ക് ന്യായവില നൽകി വിഷരഹിത പച്ചക്കറി വിപണന കേന്ദ്രത്തിൽ പ്രവർത്തകർ എത്തിക്കുന്നുണ്ട്.

ഉമയനല്ലൂർ ഏലായിൽ ഏക്കർകണക്കിന് നിലത്തിൽ കൃഷിയിറക്കാനും മരച്ചീനി കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള ദൗത്യത്തിലാണ് വി.എഫ്.സി പ്രവർത്തകർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.