കൊട്ടിയം: കൊല്ലത്തുനിന്ന് കാണാതായ രണ്ടു വിദ്യാര്‍ഥിനികളെ ബംഗളൂരുവില്‍നിന്ന് പൊലീസ് കണ്ടെത്തി. ബംഗളൂരു കെ.ആര്. നഗറിലുള്ള പേയിങ് െഗസ്റ്റ് സ്ഥാപനത്തില്‍ നിന്നാണ് ഇരുവരെയും കൊട്ടിയം പൊലീസ് കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ബുധനാഴ്ച കൊട്ടിയത്ത് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സഹപാഠികളായ ഉമയനല്ലൂര്‍ വാഴപ്പള്ളി സ്വദേശിയായ 21 കാരിയെയും കുണ്ടറ പെരുമ്പുഴ സ്വദേശിയായ 18 കാരിയെയും കഴിഞ്ഞ 23നാണ് കാണാതായത്. ഇവരെ ബംഗളൂരുവിലെത്തിച്ച ശേഷം മടങ്ങിയെത്തിയ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഇവരുടെ ബംഗളൂരുവിലെ താമസസ്ഥലം തിരിച്ചറിഞ്ഞ പൊലീസ് സംഘം ബന്ധുക്കളുമായി ബംഗളൂരുവിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാർഥികളായിരുന്നു ഇരുവരും. ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി വൈകിയിട്ടും ഇരുവരും വീട്ടിലെത്താതായതോടെയാണ് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കുണ്ടറ സ്വദേശിയായ യുവാവിനൊപ്പമാണ് ഇവര്‍ പോയതെന്ന് പൊലീസിന് വിവരം ലഭിച്ചതോടെ, ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. പണം സമ്പാദിച്ച് സ്വസ്ഥമായി ജീവിക്കുന്നതിനാണ് നാടുവിട്ടതെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.