ആറ്റിനരികിലൂടെയുള്ള റോഡ് അടച്ചനിലയിൽ
Posted On
date_range Updated On
date_range പാലം നിർമിക്കാൻ വഴിയടച്ചു; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ
കൊട്ടിയം: ദേശീയപാതയിൽ പുതിയ പാലം നിർമിക്കുന്നതിനായി വീടുകളിലേക്കുള്ള വഴിയടച്ചത് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി. അയത്തിൽ സാരഥിക്ക് സമീപമാണ് ആറ്റിന് അരികിലൂടെ വീടുകളിലേക്കുള്ള വഴിയടച്ച് നിർമാണപ്രവർത്തനം നടത്തുന്നത്.
വഴിയടച്ചതോടെ തൊട്ടു മുന്നിലുള്ള റോഡിലെത്താൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ആഴ്ചകളായിട്ടും അടച്ച വഴി തുറക്കാൻ കരാർ കമ്പനിയുടെ ആൾക്കാർ തയാറാകുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.