കൊട്ടിയൂർ: കൊട്ടിയൂർ -വയനാട് ചുരം റോഡിലെ ചെകുത്താൻ തോടിന് സമീപം കെ.എസ്.ആർ.ടി.സി ബസിെൻറ ബ്രേക്ക് നഷ്ടപ്പെട്ടു. യാത്രക്കാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം.
മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസിെൻറ ബ്രേക്ക് പൈപ്പ് മുറിഞ്ഞതാണ് ബ്രേക്ക് നഷ്ടപ്പെടാൻ കാരണം. രാവിലെ 9.30നാണ് സംഭവം. രാവിലെയായതിനാൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. റോഡിന് വീതി കുറഞ്ഞ ഈ ഭാഗത്ത് മലവെള്ളം കുത്തിയൊഴുകി വൻ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ചാടിയതോടെയാണ് ബ്രേക്ക് പൈപ്പ് മുറിഞ്ഞത്. ഉടൻ യാത്രക്കാർ ഇറങ്ങി കല്ലുതാങ്ങി നിർത്തി. തുടർന്ന് ഇതുവഴിയെത്തിയ ടിപ്പർ ഡ്രൈവറുടെയും കൊട്ടിയൂർ സ്വദേശികളായ ആൽബിൻ കുന്നേപറമ്പിൽ, അഭിഷേക് ശിവരാജ് എന്നിവരുടെയും സഹായത്തോടെയാണ് ബ്രേക്ക് ശരിയാക്കി ബസ് യാത്ര തുടർന്നത്.
ഒരുമണിക്കൂറോളം ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടു. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ചുരം റോഡിലൂടെയുള്ള യാത്ര വൻ ദുരിതമാണ്. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും ഒരു ഫലവും കാണാത്തതിനെ തുടർന്ന് റോഡിലെ കുഴികൾ അടക്കാൻ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി. റെജി കന്നുകുഴിയുടെ നേതൃത്വത്തിൽ ചുരത്തിലെ റോഡ് തകർന്ന ഭാഗങ്ങളിൽ ക്വാറി മാലിന്യമിട്ട് അടച്ചു. ജോബി പുലിയൻപറമ്പിൽ, ബിനു, രാജൻ, ഷിജു താന്നിവേലിൽ എന്നിവരുടെ നേതൃത്വത്തിലാണ് കുഴികൾ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.