സു​നി​ൽ, രാ​ജേ​ഷ്, മ​ണി​ക​ണ്ഠ​ൻ

യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

കൊ​ട്ടി​യം: യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. മ​യ്യ​നാ​ട് പു​ല്ലാം​കു​ഴി സ്വ​ദേ​ശി​ക​ളാ​യ ആ​ലു​വി​ള കി​ഴ​ക്ക​തി​ൽ സു​നി​ൽ (40), കാ​ഞ്ഞി​ര​വി​ള​വീ​ട്ടി​ൽ പൊ​ടി​മോ​ൻ എ​ന്നു​ വി​ളി​ക്കു​ന്ന രാ​ജേ​ഷ് (38), മ​നു​ഭ​വ​ന​ത്തി​ൽ മ​ണി​ക​ണ്ഠ​ൻ (48) എ​ന്നി​വ​രാ​ണ് കൊ​ട്ടി​യം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ണ​മി​ട​പാ​ടി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ മൂ​വ​രും ചേ​ർ​ന്ന് സ​ന്തോ​ഷ്​ എ​ന്ന യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ത​ല​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Suspects arrested in case of assault on youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.