കിങ്‌സ്
Posted On
date_range Updated On
date_range ബലാത്സംഗം: പ്രതി പിടിയില്‍
കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. ഇരവിപുരം വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചാച്ചു എന്ന കിങ്‌സ് ആണ് (24) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. 2021 ഒക്ടോബര്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പൊലീസ് കിങ്‌സിനെ പിടികൂടുകയായിരുന്നു. കൊട്ടിയം പൊലീസ് എസ്.ഐ സുജിത്ത് ജി. നായര്‍, സി.പി.ഒമാരായ പ്രശാന്ത്, സാംജി, ടോണിസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.