മിഥുൻ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊട്ടിയം: പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിലായി. ഉമയനല്ലൂർ നടുവിലക്കര ചരുവിള വീട്ടിൽ എസ്. മിഥുൻ (24) ആണ് പിടിയിലായത്. പെൺകുട്ടിയുമായി സമൂഹമാധ്യമം വഴി സൗഹൃദത്തിലായ ഇയാൾ സ്നേഹം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൽ, എസ്.ഐമാരായ സുജിത്ത് ജി. നായർ, ജയചന്ദ്രൻ, അഷ്ടമൻ, എ.എസ്.ഐ സുനിൽ കുമാർ, സി.പി.ഒമാരായ ജിനു, അഖിൽ, ബുഷ്റമോൾ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.